News

മഹാകവി അക്കിത്തം അനുസ്മരണയോഗം – October 16, 2020

gg

 

 

Report

മലയാളത്തിൻറെ  മഹാകവിയായ  അക്കിത്തം അച്യുതൻ നമ്പൂതിരി   15.10.20 വ്യാഴാഴ്ച കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 16.10.20 വെള്ളി 10:30-ന് അനുസ്മരണയോഗം നടത്തി. പ്രാർത്ഥന സ്നേഹ ജെ.എസ് (2nd ബി.എസ് സി ജ്യോഗ്രഫി) ആലപിച്ചു. മലയാള വിഭാഗം അദ്ധ്യാപകൻ വിശാൽ ജോൺസൺ അനുസ്മരണയോഗത്തിൽ സ്വാഗതം പറഞ്ഞു. അക്കിത്തത്തിൻറെ ജീവിതരേഖാവതരണം ഗണിതവിഭാഗം മേധാവി പ്രൊഫ.ടി. കെ രാജൻ നടത്തി. യോഗത്തിൽ കോളേജ്   പ്രിൻസിപ്പാൾ ഡോ. ടോമി ആൻറണി  അദ്ധ്യക്ഷ പ്രസംഗം നടത്തി. റവ. ഡോ. മാത്യു ജോർജ് വാഴയിൽ (ഡയറക്ടർ, യുവക്ഷേത്ര)  യോഗം ഉദ്ഘാടനംചെയ്‌തു. മലയാള വിഭാഗം അദ്ധ്യാപകൻ ശ്രീകുമാർ കെ അക്കിത്തത്തെ സംബന്ധിച്ച അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ റവ. ഡോ.ലാലു ഓലിക്കൽ അനുബന്ധ പ്രഭാഷണം നടത്തി. ഹർഷ എസ് (2nd ബി.എസ് സി .സൈക്കോളജി) അക്കിത്തത്തിന്റെ കവിത ആലപിച്ചു. വൈഷ്ണജ എസ് (2nd ബി. എസ് സി സൈക്കോളജി) അനുബന്ധ പ്രഭാഷണം നിർവഹിച്ചു.  ബ്രദർ അനിക്സ് കവിത ആലപിച്ചു. അജയ് കൃഷ്ണൻ (2ndബി.എസ് സി ജ്യോഗ്രഫി) യോഗത്തിൽ നന്ദി രേഖപ്പെടുത്തി. ഒരു മണിക്കൂറിലധികം ഗൂഗിൾ മീറ്റിൽ നടത്തിയ പരിപാടിയിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. 11:45-ന് യോഗം അവസാനിച്ചു

Leave a comment

ADMISSION ENQUIRY